അനുരാഗവിലോചനനായ്...

Monday, February 14, 2011

ഇന്നാദ്യമായ്

 
രാവിന്റെ മാറില്‍ മയങ്ങിയ നേരത്ത്
കനവിന്റെ വാതിലില്‍ മുട്ടി വിളിച്ചതാര്
നിനവുകള്‍ക്കെല്ലാം വര്‍ണം വാരിവിതറിയതാര്
പുഴയോ നിലാവോ ഇളം തെന്നലോ
അറിഞ്ഞീല;  തിരിച്ചറിഞ്ഞീല്ലെങ്കിലും
മനസ്സിന്‍ മഴമേഘവീണയില്‍ 
പ്രണയമാം ശ്രുതി ചേര്‍ന്നലിഞ്ഞു..ഇന്നാദ്യമായ്   
ജീവനില്‍ സാന്ദ്രമാം പുതുപുളകങ്ങള്‍ വിരിഞ്ഞു...ഇന്നാദ്യമായ്
 
കാണാത്തതെന്തോ നിന്‍ കണ്ണില്‍ ഞാന്‍ കണ്ടുവോ
കേള്‍ക്കാത്തതെന്തോ എന്‍ കാതില്‍ പതിച്ചുവോ
ആ ജന്മബന്ധം ഇന്ന് ഞാന്‍ അറിഞ്ഞുവോ...
 
താരകം ആയിരം ഭൂമിയില്‍ വന്നപോല്‍ 
ശോഭയാല്‍ ദീപ്തമായ് ഇന്നെന്ന്റെ മാനസം
ഇനിയെന്ത് നല്‍കും ഞാന്‍ എന്നോമലാള്‍ക്ക് 
ഈ സ്നേഹതീരത്ത് നീ വന്നു ചേരുമ്പോള്‍ 
 
അറിയാതെന്‍ മനസ്സിന്റെ താളമായ് നീ
അറിയുന്നു പ്രണയത്തിന്‍ സുഖലാളനം 
ഒഴുകുന്നു  ഓളമായി തീരം തേടി...
പ്രണയം പൊഴിയുന്ന തീരം തേടി...

Monday, January 31, 2011

പറയാതിരുന്ന പ്രണയം



പറയാതിരുന്ന പ്രണയമെന്‍ നെഞ്ചില്‍  
പതിവായി എന്നും പൂത്തിരുന്നു 
ഒരു  നേര്‍ത്ത നോവിന്റെ സുഖമുള്ള കാറ്റില്‍ 
ശലഭമായ് പാറിപ്പറന്നിരുന്നു  
പൊന്‍ശലഭമായ് പാറിപ്പറന്നിരുന്നു …

മൂകമായ്  ഒഴുകുമെന്‍  ഓര്‍മപ്പുഴയോരത്ത്   
കൊലുസിന്റെ കൊഞ്ചല്‍  കേട്ടിരുന്നു 
നിന്റെ  കൊലുസിന്റെ  കൊഞ്ചല്‍ ഞാന്‍ കേട്ടിരുന്നു

യാത്രയില്‍ ഏതോ പാതിരാമഴയില്‍   
മിന്നുന്ന മിഴികള്‍  ഞാന്‍ കണ്ടിരുന്നു
നിന്റെ  മിന്നുന്ന മിഴികള്‍ ഞാന്‍ കണ്ടിരുന്നു

എന്നുമെന്‍ ആത്മാവില്‍  ആരോരുമറിയാതെ  
മഞ്ഞിന്‍കണങ്ങള്‍  വീണിരുന്നു
കുഞ്ഞു മഞ്ഞിന്‍കണങ്ങള്‍  വീണിരുന്നു

പറയാതിരുന്ന പ്രണയമെന്‍ നെഞ്ചില്‍  
പതിവായി എന്നും പൂത്തിരുന്നു 
ഒരു  നേര്‍ത്ത നോവിന്റെ സുഖമുള്ള കാറ്റില്‍ 
ശലഭമായ് പാറിപ്പറന്നിരുന്നു  
പൊന്‍ശലഭമായ്  പാറിപ്പറന്നിരുന്നു … 

Wednesday, January 19, 2011

ആദ്യാനുരാഗം

ആദ്യമായ് ഞാന്‍ നിന്നെ ഒരുനോക്കു കണ്ടനാള്‍
ആദ്യാനുരാഗം ഞാന്‍ അറിഞ്ഞു
ആദ്യമായ് ഞാന്‍ നിന്നെ ഒരു മാത്ര കേട്ടനാള്‍
നിന്‍ രാഗമധുരിമ ഞാനറിഞ്ഞു
അതിലൊരു സ്വരമായ് ഞാന്‍ ലയിച്ചു

പിന്നെയും നിന്‍ ഗാനമെന്നെന്നും കേള്‍ക്കുവാന്‍
ജാലകം പാതി ഞാന്‍ തുറന്നു വെച്ചു
അരികിലായ് നീയെന്നും ഉണ്ടെന്ന
ചിന്തയില്‍ എന്നിലെ ദുഃഖങ്ങള്‍ ഞാന്‍ മറന്നു

മഴയും വേനലും വസന്തവും പോയതറിയാതെ
നിന്‍ പ്രണയതീര്‍ത്ഥത്തില്‍ ഒഴുകീ ഞാന്‍
ഈരേഴു പതിനാലു ലോകവും താണ്ടി നാം
പ്രണയത്തിന്‍ മഞ്ചലില്‍ യാത്രയായി...

Monday, January 17, 2011

വിരഹാര്‍ദ്രം


ആ വസന്തകാലം പോയ്മറഞ്ഞു
ഗ്രീഷ്മവും താണ്ടി ഞാന്‍ നടന്നകന്നു
ആ പൂവിന്‍ സുഗന്ധം ഞാന്‍ തിരഞ്ഞു
ജീവനില്‍ നൊമ്പരം വീണലിഞ്ഞു
ആര്‍ദ്രമാം ഓര്‍മ്മകള്‍ കൂട്ട് നിന്നു

പുലരിയിലെ പുളകങ്ങള്‍ കണ്ടില്ല ഞാന്‍
സന്ധ്യ തന്‍ താരാട്ട് കേട്ടില്ല ഞാന്‍
തോരാത്ത മഴയില്‍ കുതിര്‍ന്ന കണ്ണീരുമായി
ഏകാന്തപഥികനായ്‌ അലയുന്നു ഞാന്‍
ഇനിയെത്ര രാവുകള്‍ പകലുകള്‍ തീരണം
വിങ്ങുന്ന നെഞ്ചകം തേങ്ങല്‍ നിര്‍ത്താന്‍

Sunday, January 2, 2011

സ്വപ്നകാമുകി


ഒരു കൊച്ചു സ്വപ്നം കണ്ടു ഞാന്‍ നിദ്രയില്‍
അതിലെന്റെ കാമുകിയെ ഞാനറിഞ്ഞുവോ
മുടി നീളെ പിന്നിയ സുന്ദരിയായവള്‍
കനവിന്റെ തീരത്ത് കാത്തുനിന്നുവോ
എന്റെ കനവിന്റെ തീരത്ത് കാത്തുനിന്നുവോ

ആഴിപോല്‍ അഴകുള്ള മിഴികളാല്‍ അവളെന്റെ
ഹൃദയ കവാടം മെല്ലെ തുറന്നുവോ
കൊലുസിന്റെ കിങ്ങിണി നാദവുമായ് അവള്‍
എന്റെ മനസ്സിന്റെ മണ്ണില്‍ കളം വരച്ചുവോ

സ്വപ്നത്തില്‍ കണ്ടൊരാ സുന്ദരമുഖം
എന്‍ ജീവിതവീഥിയില്‍ എന്ന് വരും
പാതി തുറന്നൊരെന്‍ മനോജാലകവാതിലിന്‍
തിരശ്ശീല മെല്ലെയവള്‍ എന്ന് നീക്കും
എന്‍ അന്തരാത്മാവില്‍ മൃദുലമായ് തഴുകും

ഒരു കൊച്ചു സ്വപ്നം കണ്ടു ഞാന്‍ നിദ്രയില്‍
അതിലെന്റെ കാമുകിയെ ഞാനറിഞ്ഞുവോ
മുടി നീളെ പിന്നിയ സുന്ദരിയായവള്‍
കനവിന്റെ തീരത്ത് കാത്തുനിന്നുവോ
എന്റെ കനവിന്റെ തീരത്ത് കാത്തുനിന്നുവോ

Friday, December 24, 2010

അരികില്‍ നീ വന്നാല്‍...

അരികില്‍ നീ വന്നാല്‍ അനുരാഗപൂമഴയായ് മനസ്സില്‍                  
മിഴിയില്‍ മിഴിനട്ടാല്‍ മഴവില്ലിന്‍ അഴകേഴും മനസ്സില്‍

നിന്‍ പ്രേമവല്ലരിയില്‍ മലരായ് വിരിയാം ഞാന്‍
നിന്‍ നേര്‍ത്ത മുരളികയില്‍ അലിയാതലിയാം ഞാന്‍
കാര്‍മുകിലില്‍ ഓടിയൊളിച്ചു മഴയായ് പെയ്തിറങ്ങാം
ഇനി നീയെന്‍ അരികില്‍ വരുമ്പോള്‍...

മഞ്ഞില്‍ ഞാനെന്‍ പ്രണയം നിറക്കാം
ശിശിരത്തില്‍ നിന്നെ കുളിരണിയിക്കാന്‍
സുര്യന് ഞാനെന്‍ പ്രണയം നല്‍കാം
പുലരിയില്‍ നിന്നെ വിളിച്ചുണര്‍ത്താന്‍
തിങ്കളില്‍ ഞാനെന്‍ പ്രണയം ചേര്‍ത്തുവെക്കാം
നിലാവായ് നിനക്ക് തുണയാവാന്‍

അരികില്‍ നീ വന്നാല്‍ അനുരാഗപൂമഴയായ് മനസ്സില്‍
മിഴിയില്‍ മിഴിനട്ടാല്‍ മഴവില്ലിന്‍ അഴകേഴും മനസ്സില്‍

Tuesday, December 21, 2010

നിനക്കായ്‌...

ഉരുകുമൊരു മെഴുകുതിരിയായിന്നു ഞാന്‍
നിനക്കായ്‌ പൊന്‍ പ്രഭയേകുന്നു
നീറുന്നെന്‍ മനസ്സിലെ വേദനകള്‍
വര്‍ണങ്ങളാക്കി ഞാന്‍ ചിത്രമേകുന്നു
കാലം മറക്കാത്ത കോലങ്ങള്‍ ആടുന്നു
എന്‍ ഹൃത്തടം ഉത്സവ വേദിയാക്കി
ഇനിയൊന്നുറങ്ങട്ടെ ഞാന്‍ തോഴി
നിന്‍മടിയില്‍ തലചായ്ച്ച് ഇത്തിരിനേരം

നിന്‍ മൌനം എനിക്കിന്ന് സംഗീതമായ്
നിന്‍ കോപം പോലും സാന്ത്വനമായ്
മരണവും മായ്ക്കാത്ത ഓര്‍മകളില്‍
വിരഹം തളര്ത്താതെ താങ്ങി നില്പൂ...