അനുരാഗവിലോചനനായ്...

Friday, December 24, 2010

അരികില്‍ നീ വന്നാല്‍...

അരികില്‍ നീ വന്നാല്‍ അനുരാഗപൂമഴയായ് മനസ്സില്‍                  
മിഴിയില്‍ മിഴിനട്ടാല്‍ മഴവില്ലിന്‍ അഴകേഴും മനസ്സില്‍

നിന്‍ പ്രേമവല്ലരിയില്‍ മലരായ് വിരിയാം ഞാന്‍
നിന്‍ നേര്‍ത്ത മുരളികയില്‍ അലിയാതലിയാം ഞാന്‍
കാര്‍മുകിലില്‍ ഓടിയൊളിച്ചു മഴയായ് പെയ്തിറങ്ങാം
ഇനി നീയെന്‍ അരികില്‍ വരുമ്പോള്‍...

മഞ്ഞില്‍ ഞാനെന്‍ പ്രണയം നിറക്കാം
ശിശിരത്തില്‍ നിന്നെ കുളിരണിയിക്കാന്‍
സുര്യന് ഞാനെന്‍ പ്രണയം നല്‍കാം
പുലരിയില്‍ നിന്നെ വിളിച്ചുണര്‍ത്താന്‍
തിങ്കളില്‍ ഞാനെന്‍ പ്രണയം ചേര്‍ത്തുവെക്കാം
നിലാവായ് നിനക്ക് തുണയാവാന്‍

അരികില്‍ നീ വന്നാല്‍ അനുരാഗപൂമഴയായ് മനസ്സില്‍
മിഴിയില്‍ മിഴിനട്ടാല്‍ മഴവില്ലിന്‍ അഴകേഴും മനസ്സില്‍

Tuesday, December 21, 2010

നിനക്കായ്‌...

ഉരുകുമൊരു മെഴുകുതിരിയായിന്നു ഞാന്‍
നിനക്കായ്‌ പൊന്‍ പ്രഭയേകുന്നു
നീറുന്നെന്‍ മനസ്സിലെ വേദനകള്‍
വര്‍ണങ്ങളാക്കി ഞാന്‍ ചിത്രമേകുന്നു
കാലം മറക്കാത്ത കോലങ്ങള്‍ ആടുന്നു
എന്‍ ഹൃത്തടം ഉത്സവ വേദിയാക്കി
ഇനിയൊന്നുറങ്ങട്ടെ ഞാന്‍ തോഴി
നിന്‍മടിയില്‍ തലചായ്ച്ച് ഇത്തിരിനേരം

നിന്‍ മൌനം എനിക്കിന്ന് സംഗീതമായ്
നിന്‍ കോപം പോലും സാന്ത്വനമായ്
മരണവും മായ്ക്കാത്ത ഓര്‍മകളില്‍
വിരഹം തളര്ത്താതെ താങ്ങി നില്പൂ...

Saturday, December 18, 2010

പ്രണയാനുഭൂതി

മരുഭൂവില്‍ മഴ വന്ന പോലെ
മഞ്ഞിന്‍ കണം വീണ മഷിത്തണ്ട് പോലെ
മന്ദമാരുതനെ മാടി വിളിക്കും മന്ദാരം പോലെ
മനസ്സില്‍ തളിര്‍ക്കുന്നു പ്രണയം

രാത്രിയും പകല്‍പോലെ തോന്നുന്നുവോ
അതോ രാത്രിതന്‍ ഇരുളിമ മാഞ്ഞു പോയോ
എങ്ങും കുയില്‍നാദം കേള്‍ക്കുന്നുവോ
അതോ കാതില്‍ ലോലമായ്‌ പാടിയോ പ്രണയം

ഭൂമിയിലോ ഞാന്‍ ആകാശനെറുകിലോ
മേഘളെല്ലാം താഴേക്കിറങ്ങിയോ
നക്ഷത്രം എന്നോട് കിന്നാരം ചൊല്ലിയോ
ഇതോ പ്രണയത്തിന്‍ ദിവ്യാനുഭൂതി..

മരുഭൂവില്‍ മഴ വന്ന പോലെ
മഞ്ഞിന്‍ കണം വീണ മഷിത്തണ്ട് പോലെ
മന്ദമാരുതനെ മാടി വിളിക്കും മന്ദാരം പോലെ
മനസ്സില്‍ തളിര്‍ക്കുന്നു പ്രണയം

Sunday, October 31, 2010

ആരു നീ...


ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...

മുറിവേറ്റ മനസിനു മരുന്നായി നീ
ചിറകറ്റ പക്ഷിക്ക് ചിറകായി നീ
ശ്വാസമായി നീ ഹൃദയതാളമായ് നീ
എന്നിലെ എന്നെ നീ തൊട്ടുണര്‍ത്തി

ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...

ചിരി മാഞ്ഞ ചുണ്ടിനു പുഞ്ചിരിയായ്‌ നീ
ഓര്‍മകളില്‍ ഓര്‍മ്മകള്‍ നല്‍കീ നീ
ഇണയായി നീ എന്‍ തുണയായി നീ
ഹൃദയത്തില്‍ എന്നും പുതു കാവ്യമായ്‌ നീ

ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...

Monday, October 18, 2010

നീയില്ലാതെ..

മനസ്സിന്‍ മണിച്ചെപ്പില്‍ നൊമ്പരമുത്തെറിഞ്ഞു നീയോടിയകന്നതെന്തേ...
പാതിവിരിഞ്ഞ പൂമൊട്ടുകള്‍ വഴിയില്‍ വിതറി നീ മറഞ്ഞുപോയതെന്തേ...
എന്‍ വിളികേള്‍ക്കാഞ്ഞതെന്തേ... തിരിഞ്ഞു നീ നോക്കാഞ്ഞതെന്തേ...
സഖീ..... മറുവാക്ക് നീ ചൊല്ലാഞ്ഞതെന്തേ....

നിലയില്ലാ കായലില്‍ ഒരു കൊച്ചുതോണിപോല്‍
അലതല്ലും മനസോടെ ഇമ നനയും കണ്ണീരോടെ
നീയില്ലാ കൂരിരുട്ടില്‍ വഴിയറിയാതലഞ്ഞു ഞാന്‍
പ്രിയേ.... നീയെന്നുള്ളം അറിഞ്ഞില്ലയോ... അറിഞ്ഞില്ലയോ...

പ്രണയം...

ഈ നേര്‍ത്ത മധുരമാം സുഖമോ പ്രണയം
എന്നില്‍ നിറയുന്ന കവിതയോ പ്രണയം
അറിയാത്തതെന്തോ അണയുന്നതോ പ്രണയം
കൊതിതീരാത്ത പാലമൃതോ പ്രണയം

കനവുകല്‍ക്കേഴുവര്‍ണങ്ങള്‍ നല്‍കി പ്രണയം
ഹൃദയ മിടിപ്പിനു താളമേകീ പ്രണയം
ഓരോരോ മാത്രയില്‍ പുതുപുളകമീ പ്രണയം
കാലത്തിനൊത്തോട്ടും മാറാത്ത പ്രണയം


പുലരിയില്‍ പൂക്കളാല്‍ തലോടുന്ന പ്രണയം
രാവിന്റെ മാറിലെ താരാട്ടായ് പ്രണയം
ജീവിതരാഗത്തിന്‍ താളമായ് പ്രണയം
ജീവനില്‍ ജീവന്‍ ലയിക്കും പ്രണയം

Thursday, June 17, 2010

പ്രണയപൂക്കാലം



ഇളം കാറ്റായി വന്നു നീ... കുളിര്‍മഴയായ് പെയ്തു നീ ...
ഏകാന്തമീ താഴ്വരയില്‍ കുളിരുമായി.. നീ പെയ്തിറങ്ങി.. എന്‍ ഹൃദയവനിയില്‍
കാറ്റിന്റെ കുസൃതിയില്‍ ഉലയും പൂവീതലായ് ഞാന്‍
മഴത്തുള്ളികള്‍ എന്‍ മനസ്സില്‍ മഴവില്ല് തീര്‍ത്തു
ആ കുളിരില്‍ തണുത്ത്തതെന്‍ വിരഹതാപം
ആ മഴയില്‍ കിളിര്‍ത്തതെന്‍ സ്വപ്ന കാവ്യം …
അതില്‍ നാമിരുവരും ഒരുമിച്ചു പാടി ..

എന്‍ ഹൃദയത്താളുകളില്‍ നീ നിന്‍ പ്രണയമെഴുതി
ആ മഴവില്ലിലെ സപ്തവര്‍ണങ്ങള്‍ നിന്‍ പ്രേമഗാനതിന്‍ സ്വരങ്ങലായ്

എന്‍ ഹൃദയവനിയില്‍ പ്രണയപുഷ്പങ്ങള്‍ വിരിഞ്ഞു...
ഈ താഴ്‌വരയില്‍ പ്രണയപൂക്കാലം... ഇന്ന് പ്രണയപൂക്കാലം..

ഇളം കാറ്റായി വന്നു നീ... കുളിര്‍മഴയായ് പെയ്തു നീ ...

ഏകാന്തമീ താഴ്വരയില്‍ കുളിരുമായി.. നീ പെയ്തിറങ്ങി.. എന്‍ ഹൃദയവനിയില്‍

ഹൃദയത്തില്‍ നീ സൂക്ഷിച്ച പ്രണയം..


എന്നിനി നീയെന്‍ കാതില്‍ ചൊല്ലും എന്നെ നിനക്കിഷ്ടമെന്ന്...
എന്‍ മാറില്‍ തല ചായ്ച്ചു ഉറങ്ങീടുവാന്‍ എന്നും കൊതിച്ചിരുന്നെന്ന്..
ആ കണ്ണില്‍ ഞാന്‍ കണ്ടില്ലേ പറയാത്ത പ്രണയം...
നിന്‍ മൊഴിയില്‍ തുളുമ്പുന്നു തീരാത്തനുരാഗം...
എന്തെ നീ എന്നോട് പയാത്തൂ....
നിനക്കെന്ന്നെ മാത്രം ഇഷ്ടമെന്ന്...

ഒരു ചുംബനം മാത്രം മനസ്സില്‍ ഞാന്‍ സൂക്ഷിച്ചു,ഒരുനാള്‍ നീ ചൊല്ലുമ്പോള്‍ പകരം തരാന്‍..
കാത്തിരുന്നു ഞാന്‍ കാലമിത്രയും നിനക്കായ്‌ ഓമലെ..
വിരഹാര്ദ്രമായി ഈ സന്ധ്യകളൊക്കെയും നിന്നെക്കുറിച്ചുള്ളോരോര്‍മകളാല്‍...
അണയില്ലേ നീ എന്‍ ചാരേ... ചൊരിയില്ലേ നീ നിന്‍ പ്രണയം...

എനിക്കായ് മാത്രം കാത്തുവെച്ച പ്രണയം... ഹൃദയത്തില്‍ നീ സൂക്ഷിച്ച പ്രണയം..

പ്രാണനില്‍...


















പ്രാണനില്‍ നീ നല്‍കി പരമാനന്ദം,
എന്‍ മാറില്‍ പടര്‍ന്നു നിന്‍ സിന്ദൂരം.
വിറയാര്‍ന്ന ചൊടികളാല്‍,കൂംബിയ മിഴികളാല്‍,
അലിഞ്ഞൂ നീ,എന്‍ അനുരാഗത്തില്‍..
ഈ മഴയില്‍,കുളിര്‍ മഴയില്‍.

അന്നൊരു നാളില്‍.. ഇടവഴിയില്‍..കരിവള കിലുക്കി നീ നിന്നതല്ലെ..
നിന്‍ ആത്മരാഗം എന്നോടു ചൊല്ലാതെ നാണിച്ചു നീ ഓടി മറഞ്ഞതല്ലെ..
എങ്കിലും എന്‍ മനം കാത്തു കാത്തിരുന്നു ഈ കരലാളന നിമിഷത്തിനായ്..ഈ നിമിഷത്തിനായ്..

പ്രാണനില്‍ നീ നല്‍കി പരമാനന്ദം,
എന്‍ മാറില്‍ പടര്‍ന്നു നിന്‍ സിന്ദൂരം.

ഇനി നിന്‍ പ്രണയത്തിന്‍ തീരങ്ങളില്‍..അനുരാഗലൊലനായ് തഴുകാം ഞാന്‍
അന്നെന്‍ ആത്മാവിന്‍ ഓങ്ങളില്‍.. നിര്‍വൃതിയായ് നീ നിറയുമല്ലൊ..
യാമങ്ങള്‍ പൊലും നിന്നിടും നിശ്ചലം ആ സുന്ദരാനന്ദ നിമിഷങ്ങളില്‍..ആ നിമിഷങ്ങളില്‍..

പ്രാണനില്‍ നീ നല്‍കി പരമാനന്ദം,
എന്‍ മാറില്‍ പടര്‍ന്നു നിന്‍ സിന്ദൂരം.
വിറയാര്‍ന്ന ചൊടികളാല്‍,കൂംബിയ മിഴികളാല്‍,
അലിഞ്ഞൂ നീ,എന്‍ അനുരാഗത്തില്‍..
ഈ മഴയില്‍,കുളിര്‍ മഴയില്‍.

പ്രാണനില്‍ നീ നല്‍കി പരമാനന്ദം,
എന്‍ മാറില്‍ പടര്‍ന്നു നിന്‍ സിന്ദൂരം.

ഇനിയെന്ന്...


ഇനിയെന്നു കാണും..നിന്‍ സ്വരമെന്നു കേള്‍ക്കും..
പറയാതെ പോകുന്ന കാറ്റേ..പരിഭവം തൂകുന്ന കാറ്റേ..

ഈ രാത്രിയില്‍‍.. ഈ മഴയില്‍ എങ്ങും നിന്‍ പുഞ്ചിരി മാത്രം
നിന്നോര്‍മയില്‍ അലിയും നേരം എങ്ങോ പോയ് മറഞ്ഞോ..
ഇനിയെന്നു കാണും..നിന്‍ സ്വരമെന്നു കേള്‍ക്കും..
പറയാതെ പോകുന്ന കാറ്റേ..പരിഭവം തൂകുന്ന കാറ്റേ..

ഇനിയെന്നു കാണും...