രാവിന്റെ മാറില്‍ മയങ്ങിയ നേരത്ത്
കനവിന്റെ വാതിലില്‍ മുട്ടി വിളിച്ചതാര്
നിനവുകള്‍ക്കെല്ലാം വര്‍ണം വാരിവിതറിയതാര്
പുഴയോ നിലാവോ ഇളം തെന്നലോ
അറിഞ്ഞീല; തിരിച്ചറിഞ്ഞീല്ലെങ്കിലും
മനസ്സിന്‍ മഴമേഘവീണയില്‍
പ്രണയമാം ശ്രുതി ചേര്‍ന്നലിഞ്ഞു..ഇന്നാദ്യമായ്
ജീവനില്‍ സാന്ദ്രമാം പുതുപുളകങ്ങള്‍ വിരിഞ്ഞു...ഇന്നാദ്യമായ്
കാണാത്തതെന്തോ നിന്‍ കണ്ണില്‍ ഞാന്‍ കണ്ടുവോ
കേള്‍ക്കാത്തതെന്തോ എന്‍ കാതില്‍ പതിച്ചുവോ
ആ ജന്മബന്ധം ഇന്ന് ഞാന്‍ അറിഞ്ഞുവോ...
താരകം ആയിരം ഭൂമിയില്‍ വന്നപോല്‍
ശോഭയാല്‍ ദീപ്തമായ് ഇന്നെന്ന്റെ മാനസം
ഇനിയെന്ത് നല്‍കും ഞാന്‍ എന്നോമലാള്‍ക്ക്
ഈ സ്നേഹതീരത്ത് നീ വന്നു ചേരുമ്പോള്‍
അറിയാതെന്‍ മനസ്സിന്റെ താളമായ് നീ
അറിയുന്നു പ്രണയത്തിന്‍ സുഖലാളനം
ഒഴുകുന്നു ഓളമായി തീരം തേടി...
പ്രണയം പൊഴിയുന്ന തീരം തേടി...