Sunday, January 2, 2011
സ്വപ്നകാമുകി
ഒരു കൊച്ചു സ്വപ്നം കണ്ടു ഞാന്‍ നിദ്രയില്‍
അതിലെന്റെ കാമുകിയെ ഞാനറിഞ്ഞുവോ
മുടി നീളെ പിന്നിയ സുന്ദരിയായവള്‍
കനവിന്റെ തീരത്ത് കാത്തുനിന്നുവോ
എന്റെ കനവിന്റെ തീരത്ത് കാത്തുനിന്നുവോ
ആഴിപോല്‍ അഴകുള്ള മിഴികളാല്‍ അവളെന്റെ
ഹൃദയ കവാടം മെല്ലെ തുറന്നുവോ
കൊലുസിന്റെ കിങ്ങിണി നാദവുമായ് അവള്‍
എന്റെ മനസ്സിന്റെ മണ്ണില്‍ കളം വരച്ചുവോ
സ്വപ്നത്തില്‍ കണ്ടൊരാ സുന്ദരമുഖം
എന്‍ ജീവിതവീഥിയില്‍ എന്ന് വരും
പാതി തുറന്നൊരെന്‍ മനോജാലകവാതിലിന്‍
തിരശ്ശീല മെല്ലെയവള്‍ എന്ന് നീക്കും
എന്‍ അന്തരാത്മാവില്‍ മൃദുലമായ് തഴുകും
ഒരു കൊച്ചു സ്വപ്നം കണ്ടു ഞാന്‍ നിദ്രയില്‍
അതിലെന്റെ കാമുകിയെ ഞാനറിഞ്ഞുവോ
മുടി നീളെ പിന്നിയ സുന്ദരിയായവള്‍
കനവിന്റെ തീരത്ത് കാത്തുനിന്നുവോ
എന്റെ കനവിന്റെ തീരത്ത് കാത്തുനിന്നുവോ
Subscribe to:
Post Comments (Atom)
ഒരു കൊച്ചു സ്വപ്നം കണ്ടു ഞാന്‍ നിദ്രയില്‍
ReplyDeleteഅതിലെന്റെ കാമുകിയെ ഞാനറിഞ്ഞുവോ
മുടി നീളെ പിന്നിയ സുന്ദരിയായവള്‍
കനവിന്റെ തീരത്ത് കാത്തുനിന്നുവോ
എന്റെ കനവിന്റെ തീരത്ത് കാത്തുനിന്നുവോ
കൊലുസിന്റെ കിങ്ങിണി നാദം മനസ്സില്‍ കളം വരക്കുന്നത് കൊണ്ട് കുഴപ്പമില്ല...പക്ഷെ കൊലുസ് കൊണ്ട് മുറിഞ്ഞാല്‍ നാട്ടുകാര് വിവരം അറിയും...
ReplyDeleteഒരു കൊച്ചു മോഹമുണ്ടെന്‍ മനസ്സില്‍
ReplyDeleteഇങ്ങനെയൊരു കവിത രചിക്കാന്‍
എന്‍ കാമുകിക്കായ്.........
Nice feel, lines have a romantic touch
ReplyDelete