പറയാതിരുന്ന പ്രണയമെന് നെഞ്ചില്‍
പതിവായി എന്നും പൂത്തിരുന്നു
ഒരു നേര്‍ത്ത നോവിന്റെ സുഖമുള്ള കാറ്റില്‍
ശലഭമായ് പാറിപ്പറന്നിരുന്നു
പൊന്‍ശലഭമായ് പാറിപ്പറന്നിരുന്നു …
മൂകമായ് ഒഴുകുമെന്‍ ഓര്മപ്പുഴയോരത്ത്
മൂകമായ് ഒഴുകുമെന്‍ ഓര്മപ്പു
കൊലുസിന്റെ കൊഞ്ചല് കേട്ടിരുന്നു
നിന്റെ കൊലുസിന്റെ കൊഞ്ചല് ഞാന്‍ കേട്ടിരുന്നു
യാത്രയില്‍ ഏതോ പാതിരാമഴയില്‍
യാത്രയില്‍ ഏതോ പാതിരാമഴയില്‍
മിന്നുന്ന മിഴികള്‍ ഞാന്‍ കണ്ടിരുന്നു
നിന്റെ മിന്നുന്ന മിഴികള്‍ ഞാന്‍ കണ്ടിരുന്നു
എന്നുമെന്‍ ആത്മാവില്‍ ആരോരുമറിയാതെ
എന്നുമെന്‍ ആത്മാവില്‍ ആരോരുമറി
മഞ്ഞിന്‍കണങ്ങള്‍ വീണിരുന്നു
കുഞ്ഞു മഞ്ഞിന്‍കണങ്ങള്‍ വീണിരുന്നു
പറയാതിരുന്ന പ്രണയമെന് നെഞ്ചില്‍
പറയാതിരുന്ന പ്രണയമെന് നെഞ്
പതിവായി എന്നും പൂത്തിരുന്നു
ഒരു നേര്‍ത്ത നോവിന്റെ സുഖമുള്ള കാറ്റില്‍
ശലഭമായ് പാറിപ്പറന്നിരുന്നു
പൊന്‍ശലഭമായ് പാറിപ്പറന്നിരുന്നു …