അനുരാഗവിലോചനനായ്...

Sunday, October 31, 2010

ആരു നീ...


ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...

മുറിവേറ്റ മനസിനു മരുന്നായി നീ
ചിറകറ്റ പക്ഷിക്ക് ചിറകായി നീ
ശ്വാസമായി നീ ഹൃദയതാളമായ് നീ
എന്നിലെ എന്നെ നീ തൊട്ടുണര്‍ത്തി

ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...

ചിരി മാഞ്ഞ ചുണ്ടിനു പുഞ്ചിരിയായ്‌ നീ
ഓര്‍മകളില്‍ ഓര്‍മ്മകള്‍ നല്‍കീ നീ
ഇണയായി നീ എന്‍ തുണയായി നീ
ഹൃദയത്തില്‍ എന്നും പുതു കാവ്യമായ്‌ നീ

ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...

Monday, October 18, 2010

നീയില്ലാതെ..

മനസ്സിന്‍ മണിച്ചെപ്പില്‍ നൊമ്പരമുത്തെറിഞ്ഞു നീയോടിയകന്നതെന്തേ...
പാതിവിരിഞ്ഞ പൂമൊട്ടുകള്‍ വഴിയില്‍ വിതറി നീ മറഞ്ഞുപോയതെന്തേ...
എന്‍ വിളികേള്‍ക്കാഞ്ഞതെന്തേ... തിരിഞ്ഞു നീ നോക്കാഞ്ഞതെന്തേ...
സഖീ..... മറുവാക്ക് നീ ചൊല്ലാഞ്ഞതെന്തേ....

നിലയില്ലാ കായലില്‍ ഒരു കൊച്ചുതോണിപോല്‍
അലതല്ലും മനസോടെ ഇമ നനയും കണ്ണീരോടെ
നീയില്ലാ കൂരിരുട്ടില്‍ വഴിയറിയാതലഞ്ഞു ഞാന്‍
പ്രിയേ.... നീയെന്നുള്ളം അറിഞ്ഞില്ലയോ... അറിഞ്ഞില്ലയോ...

പ്രണയം...

ഈ നേര്‍ത്ത മധുരമാം സുഖമോ പ്രണയം
എന്നില്‍ നിറയുന്ന കവിതയോ പ്രണയം
അറിയാത്തതെന്തോ അണയുന്നതോ പ്രണയം
കൊതിതീരാത്ത പാലമൃതോ പ്രണയം

കനവുകല്‍ക്കേഴുവര്‍ണങ്ങള്‍ നല്‍കി പ്രണയം
ഹൃദയ മിടിപ്പിനു താളമേകീ പ്രണയം
ഓരോരോ മാത്രയില്‍ പുതുപുളകമീ പ്രണയം
കാലത്തിനൊത്തോട്ടും മാറാത്ത പ്രണയം


പുലരിയില്‍ പൂക്കളാല്‍ തലോടുന്ന പ്രണയം
രാവിന്റെ മാറിലെ താരാട്ടായ് പ്രണയം
ജീവിതരാഗത്തിന്‍ താളമായ് പ്രണയം
ജീവനില്‍ ജീവന്‍ ലയിക്കും പ്രണയം