അനുരാഗവിലോചനനായ്...

Monday, October 18, 2010

നീയില്ലാതെ..

മനസ്സിന്‍ മണിച്ചെപ്പില്‍ നൊമ്പരമുത്തെറിഞ്ഞു നീയോടിയകന്നതെന്തേ...
പാതിവിരിഞ്ഞ പൂമൊട്ടുകള്‍ വഴിയില്‍ വിതറി നീ മറഞ്ഞുപോയതെന്തേ...
എന്‍ വിളികേള്‍ക്കാഞ്ഞതെന്തേ... തിരിഞ്ഞു നീ നോക്കാഞ്ഞതെന്തേ...
സഖീ..... മറുവാക്ക് നീ ചൊല്ലാഞ്ഞതെന്തേ....

നിലയില്ലാ കായലില്‍ ഒരു കൊച്ചുതോണിപോല്‍
അലതല്ലും മനസോടെ ഇമ നനയും കണ്ണീരോടെ
നീയില്ലാ കൂരിരുട്ടില്‍ വഴിയറിയാതലഞ്ഞു ഞാന്‍
പ്രിയേ.... നീയെന്നുള്ളം അറിഞ്ഞില്ലയോ... അറിഞ്ഞില്ലയോ...

1 comment:

 1. പറയാന്‍ വേണ്ടി വച്ചിരുന്ന കാര്യങ്ങള്‍ കാണുന്ന സമയത്ത് മതിയെന്ന് കരുതിയിരുന്നോ ?
  അതോ കാണാന്‍ കൊതിച്ചിരുന്നു കണ്ടപ്പോള്‍ ആവേശത്തില്‍ മറന്നുവോ ?
  ------
  നന്നായിട്ടുണ്ട് !..
  ആശംസകള്‍ ! . . .

  ReplyDelete