അനുരാഗവിലോചനനായ്...

Friday, December 24, 2010

അരികില്‍ നീ വന്നാല്‍...

അരികില്‍ നീ വന്നാല്‍ അനുരാഗപൂമഴയായ് മനസ്സില്‍                  
മിഴിയില്‍ മിഴിനട്ടാല്‍ മഴവില്ലിന്‍ അഴകേഴും മനസ്സില്‍

നിന്‍ പ്രേമവല്ലരിയില്‍ മലരായ് വിരിയാം ഞാന്‍
നിന്‍ നേര്‍ത്ത മുരളികയില്‍ അലിയാതലിയാം ഞാന്‍
കാര്‍മുകിലില്‍ ഓടിയൊളിച്ചു മഴയായ് പെയ്തിറങ്ങാം
ഇനി നീയെന്‍ അരികില്‍ വരുമ്പോള്‍...

മഞ്ഞില്‍ ഞാനെന്‍ പ്രണയം നിറക്കാം
ശിശിരത്തില്‍ നിന്നെ കുളിരണിയിക്കാന്‍
സുര്യന് ഞാനെന്‍ പ്രണയം നല്‍കാം
പുലരിയില്‍ നിന്നെ വിളിച്ചുണര്‍ത്താന്‍
തിങ്കളില്‍ ഞാനെന്‍ പ്രണയം ചേര്‍ത്തുവെക്കാം
നിലാവായ് നിനക്ക് തുണയാവാന്‍

അരികില്‍ നീ വന്നാല്‍ അനുരാഗപൂമഴയായ് മനസ്സില്‍
മിഴിയില്‍ മിഴിനട്ടാല്‍ മഴവില്ലിന്‍ അഴകേഴും മനസ്സില്‍

Tuesday, December 21, 2010

നിനക്കായ്‌...

ഉരുകുമൊരു മെഴുകുതിരിയായിന്നു ഞാന്‍
നിനക്കായ്‌ പൊന്‍ പ്രഭയേകുന്നു
നീറുന്നെന്‍ മനസ്സിലെ വേദനകള്‍
വര്‍ണങ്ങളാക്കി ഞാന്‍ ചിത്രമേകുന്നു
കാലം മറക്കാത്ത കോലങ്ങള്‍ ആടുന്നു
എന്‍ ഹൃത്തടം ഉത്സവ വേദിയാക്കി
ഇനിയൊന്നുറങ്ങട്ടെ ഞാന്‍ തോഴി
നിന്‍മടിയില്‍ തലചായ്ച്ച് ഇത്തിരിനേരം

നിന്‍ മൌനം എനിക്കിന്ന് സംഗീതമായ്
നിന്‍ കോപം പോലും സാന്ത്വനമായ്
മരണവും മായ്ക്കാത്ത ഓര്‍മകളില്‍
വിരഹം തളര്ത്താതെ താങ്ങി നില്പൂ...

Saturday, December 18, 2010

പ്രണയാനുഭൂതി

മരുഭൂവില്‍ മഴ വന്ന പോലെ
മഞ്ഞിന്‍ കണം വീണ മഷിത്തണ്ട് പോലെ
മന്ദമാരുതനെ മാടി വിളിക്കും മന്ദാരം പോലെ
മനസ്സില്‍ തളിര്‍ക്കുന്നു പ്രണയം

രാത്രിയും പകല്‍പോലെ തോന്നുന്നുവോ
അതോ രാത്രിതന്‍ ഇരുളിമ മാഞ്ഞു പോയോ
എങ്ങും കുയില്‍നാദം കേള്‍ക്കുന്നുവോ
അതോ കാതില്‍ ലോലമായ്‌ പാടിയോ പ്രണയം

ഭൂമിയിലോ ഞാന്‍ ആകാശനെറുകിലോ
മേഘളെല്ലാം താഴേക്കിറങ്ങിയോ
നക്ഷത്രം എന്നോട് കിന്നാരം ചൊല്ലിയോ
ഇതോ പ്രണയത്തിന്‍ ദിവ്യാനുഭൂതി..

മരുഭൂവില്‍ മഴ വന്ന പോലെ
മഞ്ഞിന്‍ കണം വീണ മഷിത്തണ്ട് പോലെ
മന്ദമാരുതനെ മാടി വിളിക്കും മന്ദാരം പോലെ
മനസ്സില്‍ തളിര്‍ക്കുന്നു പ്രണയം