അനുരാഗവിലോചനനായ്...

Wednesday, January 19, 2011

ആദ്യാനുരാഗം

ആദ്യമായ് ഞാന്‍ നിന്നെ ഒരുനോക്കു കണ്ടനാള്‍
ആദ്യാനുരാഗം ഞാന്‍ അറിഞ്ഞു
ആദ്യമായ് ഞാന്‍ നിന്നെ ഒരു മാത്ര കേട്ടനാള്‍
നിന്‍ രാഗമധുരിമ ഞാനറിഞ്ഞു
അതിലൊരു സ്വരമായ് ഞാന്‍ ലയിച്ചു

പിന്നെയും നിന്‍ ഗാനമെന്നെന്നും കേള്‍ക്കുവാന്‍
ജാലകം പാതി ഞാന്‍ തുറന്നു വെച്ചു
അരികിലായ് നീയെന്നും ഉണ്ടെന്ന
ചിന്തയില്‍ എന്നിലെ ദുഃഖങ്ങള്‍ ഞാന്‍ മറന്നു

മഴയും വേനലും വസന്തവും പോയതറിയാതെ
നിന്‍ പ്രണയതീര്‍ത്ഥത്തില്‍ ഒഴുകീ ഞാന്‍
ഈരേഴു പതിനാലു ലോകവും താണ്ടി നാം
പ്രണയത്തിന്‍ മഞ്ചലില്‍ യാത്രയായി...

4 comments:

  1. ഒന്നും പറയാനില്ല..പ്രണയം..ഇതിനൊക്കെ ഒരു പ്രായോം പരിധിയുമൊക്കെയില്ലേ?

    ഇല്ലാന്ന് ആരോ പറഞ്ഞിട്ടുണ്ട് അല്ലെ?

    ReplyDelete
  2. കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

    ReplyDelete