അനുരാഗവിലോചനനായ്...

Saturday, December 18, 2010

പ്രണയാനുഭൂതി

മരുഭൂവില്‍ മഴ വന്ന പോലെ
മഞ്ഞിന്‍ കണം വീണ മഷിത്തണ്ട് പോലെ
മന്ദമാരുതനെ മാടി വിളിക്കും മന്ദാരം പോലെ
മനസ്സില്‍ തളിര്‍ക്കുന്നു പ്രണയം

രാത്രിയും പകല്‍പോലെ തോന്നുന്നുവോ
അതോ രാത്രിതന്‍ ഇരുളിമ മാഞ്ഞു പോയോ
എങ്ങും കുയില്‍നാദം കേള്‍ക്കുന്നുവോ
അതോ കാതില്‍ ലോലമായ്‌ പാടിയോ പ്രണയം

ഭൂമിയിലോ ഞാന്‍ ആകാശനെറുകിലോ
മേഘളെല്ലാം താഴേക്കിറങ്ങിയോ
നക്ഷത്രം എന്നോട് കിന്നാരം ചൊല്ലിയോ
ഇതോ പ്രണയത്തിന്‍ ദിവ്യാനുഭൂതി..

മരുഭൂവില്‍ മഴ വന്ന പോലെ
മഞ്ഞിന്‍ കണം വീണ മഷിത്തണ്ട് പോലെ
മന്ദമാരുതനെ മാടി വിളിക്കും മന്ദാരം പോലെ
മനസ്സില്‍ തളിര്‍ക്കുന്നു പ്രണയം

2 comments:

  1. പ്രണയം ഒരിക്കല്‍ പെയ്താല്‍ ജീവിതം മുഴുവന്‍ ചോര്‍ന്നൊലിച്ചു കൊണ്ടേയിരിക്കും.
    ആശംസകള്‍

    ReplyDelete