അനുരാഗവിലോചനനായ്...

Monday, February 14, 2011

ഇന്നാദ്യമായ്

 
രാവിന്റെ മാറില്‍ മയങ്ങിയ നേരത്ത്
കനവിന്റെ വാതിലില്‍ മുട്ടി വിളിച്ചതാര്
നിനവുകള്‍ക്കെല്ലാം വര്‍ണം വാരിവിതറിയതാര്
പുഴയോ നിലാവോ ഇളം തെന്നലോ
അറിഞ്ഞീല;  തിരിച്ചറിഞ്ഞീല്ലെങ്കിലും
മനസ്സിന്‍ മഴമേഘവീണയില്‍ 
പ്രണയമാം ശ്രുതി ചേര്‍ന്നലിഞ്ഞു..ഇന്നാദ്യമായ്   
ജീവനില്‍ സാന്ദ്രമാം പുതുപുളകങ്ങള്‍ വിരിഞ്ഞു...ഇന്നാദ്യമായ്
 
കാണാത്തതെന്തോ നിന്‍ കണ്ണില്‍ ഞാന്‍ കണ്ടുവോ
കേള്‍ക്കാത്തതെന്തോ എന്‍ കാതില്‍ പതിച്ചുവോ
ആ ജന്മബന്ധം ഇന്ന് ഞാന്‍ അറിഞ്ഞുവോ...
 
താരകം ആയിരം ഭൂമിയില്‍ വന്നപോല്‍ 
ശോഭയാല്‍ ദീപ്തമായ് ഇന്നെന്ന്റെ മാനസം
ഇനിയെന്ത് നല്‍കും ഞാന്‍ എന്നോമലാള്‍ക്ക് 
ഈ സ്നേഹതീരത്ത് നീ വന്നു ചേരുമ്പോള്‍ 
 
അറിയാതെന്‍ മനസ്സിന്റെ താളമായ് നീ
അറിയുന്നു പ്രണയത്തിന്‍ സുഖലാളനം 
ഒഴുകുന്നു  ഓളമായി തീരം തേടി...
പ്രണയം പൊഴിയുന്ന തീരം തേടി...

4 comments:

 1. രാവിന്റെ മാറില്‍ മയങ്ങിയ നേരത്ത്
  കനവിന്റെ വാതിലില്‍ മുട്ടി വിളിച്ചതാര്
  നിനവുകള്‍ക്കെല്ലാം വര്‍ണം വാരിവിതറിയതാര്? സംശയിക്കേണ്ട...അതവള്‍ തന്നെ..

  ReplyDelete
 2. ഒഴുകുന്നു ഓളമായി തീരം തേടി...
  പ്രണയം പൊഴിയുന്ന തീരം തേടി.

  ReplyDelete
 3. ഇതിനെ ഒരു ഗാനമാക്കാം... പക്ഷേ...“കനവിന്റെ വാതിലില്‍ മുട്ടി വിളിച്ചതാര്നിനവുകള്‍ക്കെല്ലാം വര്‍ണം വാരിവിതറിയതാര്... ഇവിടെ യൊക്കെ.. താളത്തിന് ഭംഗം നേരിടുന്നൂ....ശരിയാക്കുമള്ളൊ

  ReplyDelete
 4. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

  ReplyDelete