അനുരാഗവിലോചനനായ്...

Monday, January 17, 2011

വിരഹാര്‍ദ്രം


ആ വസന്തകാലം പോയ്മറഞ്ഞു
ഗ്രീഷ്മവും താണ്ടി ഞാന്‍ നടന്നകന്നു
ആ പൂവിന്‍ സുഗന്ധം ഞാന്‍ തിരഞ്ഞു
ജീവനില്‍ നൊമ്പരം വീണലിഞ്ഞു
ആര്‍ദ്രമാം ഓര്‍മ്മകള്‍ കൂട്ട് നിന്നു

പുലരിയിലെ പുളകങ്ങള്‍ കണ്ടില്ല ഞാന്‍
സന്ധ്യ തന്‍ താരാട്ട് കേട്ടില്ല ഞാന്‍
തോരാത്ത മഴയില്‍ കുതിര്‍ന്ന കണ്ണീരുമായി
ഏകാന്തപഥികനായ്‌ അലയുന്നു ഞാന്‍
ഇനിയെത്ര രാവുകള്‍ പകലുകള്‍ തീരണം
വിങ്ങുന്ന നെഞ്ചകം തേങ്ങല്‍ നിര്‍ത്താന്‍

3 comments:

 1. വിങ്ങുന്ന നെഞ്ചകം തേങ്ങുന്നതു എന്തിനു.
  കവിത അപൂര്‍ണം.

  ReplyDelete
 2. @ Akbar കവിത ഒന്നുകൂടി മനസ്സിരുത്തി വായിക്കൂ.. അപ്പൊ മനസ്സിലാവും വിങ്ങുന്ന നെഞ്ചകം തേങ്ങുന്നതു എന്തിനാണെന്ന്..
  എന്റെ കവിത എനിക്ക് പൂര്‍ണമാണ്.വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  ReplyDelete
 3. ennum vedhanayaayi nilkum, chilappol mattoru jeevithathil praveshichaal polum

  ReplyDelete