അനുരാഗവിലോചനനായ്...

Monday, January 31, 2011

പറയാതിരുന്ന പ്രണയംപറയാതിരുന്ന പ്രണയമെന്‍ നെഞ്ചില്‍  
പതിവായി എന്നും പൂത്തിരുന്നു 
ഒരു  നേര്‍ത്ത നോവിന്റെ സുഖമുള്ള കാറ്റില്‍ 
ശലഭമായ് പാറിപ്പറന്നിരുന്നു  
പൊന്‍ശലഭമായ് പാറിപ്പറന്നിരുന്നു …

മൂകമായ്  ഒഴുകുമെന്‍  ഓര്‍മപ്പുഴയോരത്ത്   
കൊലുസിന്റെ കൊഞ്ചല്‍  കേട്ടിരുന്നു 
നിന്റെ  കൊലുസിന്റെ  കൊഞ്ചല്‍ ഞാന്‍ കേട്ടിരുന്നു

യാത്രയില്‍ ഏതോ പാതിരാമഴയില്‍   
മിന്നുന്ന മിഴികള്‍  ഞാന്‍ കണ്ടിരുന്നു
നിന്റെ  മിന്നുന്ന മിഴികള്‍ ഞാന്‍ കണ്ടിരുന്നു

എന്നുമെന്‍ ആത്മാവില്‍  ആരോരുമറിയാതെ  
മഞ്ഞിന്‍കണങ്ങള്‍  വീണിരുന്നു
കുഞ്ഞു മഞ്ഞിന്‍കണങ്ങള്‍  വീണിരുന്നു

പറയാതിരുന്ന പ്രണയമെന്‍ നെഞ്ചില്‍  
പതിവായി എന്നും പൂത്തിരുന്നു 
ഒരു  നേര്‍ത്ത നോവിന്റെ സുഖമുള്ള കാറ്റില്‍ 
ശലഭമായ് പാറിപ്പറന്നിരുന്നു  
പൊന്‍ശലഭമായ്  പാറിപ്പറന്നിരുന്നു … 

9 comments:

 1. മനോഹരമായ ഈ വരികള്‍ വായിക്കാന്‍ ഏറ്റവും അര്‍ഹതയുള്ള ആ മിഴികള്‍ എത്രയും വേഗം കണ്ടെത്തട്ടെ..

  ReplyDelete
 2. നൌഫലെ..പ്രണയം അങ്ങോട്ട്‌ നിറഞ്ഞ് പതഞ്ഞ് ഒഴുകുകയാണല്ലോ?

  ReplyDelete
 3. ഒരു ആൽബത്തിനുള്ള വരികളാണ്,കൊള്ളാം

  ReplyDelete
 4. ഒരു മധുര ഗാനം...

  ReplyDelete
 5. പറയാതിരുന്ന പ്രണയമെന്‍ നെഞ്ചില്‍
  പതിവായി എന്നും പൂത്തിരുന്നു
  ......:D

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. അഭിപ്രായങ്ങള്‍ക്ക് നന്ദി

  ReplyDelete
 8. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete